ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വള്ളികുന്നം. പശ്ചിമ ഭാഗം മണല്‍പരപ്പായ സമതലവും മദ്ധ്യഭാഗം കുന്നിന്‍ചരിവുകളും താഴ്വരകളും ചേര്‍ന്ന ഇടനാടും പൂര്‍വ്വഭാഗം ചെറിയ കുന്നിന്‍ പ്രദേശവുമാണ്. ഗ്രാമത്തിന് മദ്ധ്യഭാഗത്ത് കൂടി വടക്കു നിന്ന് തെക്കോട്ട് ഒഴുകി വട്ടക്കായലില്‍ ചെന്ന് ചേരുന്ന തൊടിയൂര്‍ ആറാട്ടുപുഴ തോടിന്റെ പാര്‍ശ്വങ്ങളില്‍ കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളും കുന്നിന്‍പുറങ്ങളും കേരവൃക്ഷങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്ന സമതല പ്രദേശങ്ങളും നെല്‍പാടങ്ങളും ചേര്‍ന്ന ഗ്രാമം സുന്ദരമാണ്. സുബ്രഹ്മണ്യന്റെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്ന് ഐതിഹ്യം പറയുന്നു. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിന് പിന്‍ബലമേകുന്നു. വള്ളിപ്പടര്‍പ്പുകള്‍ ഉള്ള കുന്ന് വള്ളിക്കുന്നം ആയതാണെന്ന് മറ്റൊരു അനുമാനം. ആദ്യകാലത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ധാരാളം...
കൂടുതൽ വായിക്കുക